സ്ത്രീ Online

കേരളത്തിലിത്‌ സ്ത്രീ ശാക്തീകരണത്തിന്റെ പെരുമഴക്കാലം!
ആണ്‍കൊയ്മയുടെ അപ്പോസ്തലന്മാര്‍ വെച്ചുവിളമ്പിത്തരുന്ന മൃഷ്ടാന്നം അണ്ണാക്ക് തൊടാതെ ചര്ദ്ധിക്കുന്നതിന്റെ പേരാണ് മലയാള സാംസ്കാരിക ലോകത്തിനും മാധ്യമവൃന്ദത്തിനുമിന്നു പെണ്‍വിമോചനം. പുരുഷന് മുന്‍പില്‍ തുണിയഴിച്ചിട്ട് ആടിയാല്‍ മാത്രമാണ് പെണ്ണിന് മോചനം സാധിക്കൂവെന്നു സിദ്ധാന്തിക്കുന്നവര്‍ക്കെ വായനക്കാരുടെ കോളത്തില്‍ പോലും സ്ഥലമനുവദിക്കപ്പെടൂ! കുടുംബസ്ഥാപനത്തിന്റെ തകര്‍ച്ചയും വിവാഹബാഹ്യരതിയുടെ വ്യാപനവും കണ്ണും കരളും തളിര്പ്പിക്കുന്ന മേനീപ്രകടനത്തിന്റെ സുലഭതയും സ്വപ്നം കണ്ട് സിദ്ധാന്തങ്ങള്‍ രചിക്കുന്നവരുടെ ഇരയായിക്കൊണ്ടിരിക്കുന്നു, മലയാളിവനിത.

ചൂഷണത്തെ വിഗ്രഹവല്‍ക്കരിച്ച് പെണ്ണിനെ അടിമയക്കുകയെന്ന പതിവ് തന്ത്രം തന്നെയാണ് പുതിയകാലത്തിന്റെ വൈതാളികന്മാരുടെതും. പെണ്ണിന് ആവശ്യമുള്ളതെല്ലാം നല്‍കിയ ദൈവികദര്‍ശനത്തെ തമ്സ്കരിച്ചുകൊണ്ടേ തങ്ങളുടെ വിളയാട്ടം നടക്കൂവെന്നു ഇവര്‍ക്കറിയാം. അതാണിന്ന് ആനുകാലികങ്ങളിലൂടെ നടന്നു കൊണ്ടിരിക്കുന്നത്.

സ്ത്രീ Online

ഇതൊരു വേറിട്ട സ്വരമാണ് – മലയാളി വനിതയ്ക്കൊരു സ്നേഹോപഹാരം. ദൈവികദര്‍ശനമാണ് വിമോചനത്തിന്റെ പാതയെന്നു തിരിച്ചറിഞ്ഞ ഒരുകൂട്ടം സ്ത്രീകളുടെ സംരംഭം-നാണം മറയ്ക്കുന്നവര്‍ക്ക് സ്ഥലമാനുവദിക്കാത്ത മാധ്യമത്തമ്പുരാക്കന്മാരോടുള്ള വെല്ലുവിളി. സഹോദരീ… നമുക്ക് ഒരുമിച്ചിരിക്കാം; വര്‍ത്തമാനം പറയാം; തര്‍ക്കിക്കാം…നമ്മുടെ രക്ഷാമാര്‍ഗം കണ്ടെത്താനായി സ്ത്രീ ഓണ്‍ലൈന്‍ലൂടെ സംവദിക്കാം…

സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ!

Enter

© 2011 Suffusion theme by Sayontan Sinha